കാലടി: ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കാലടി സായി ശങ്കരശാന്തി കേന്ദ്രത്തിൽ സത്യസായി സേവാസംഘടനയ്ക്ക് എറണാകുളം ജില്ലയിൽ 25 വർഷം നേതൃത്വം നൽകിയ കവിയും എഴുത്തുകാരനുമായ നന്ദനവർമ്മയെ പൊന്നാടചാർത്തി ആദരിച്ചു. ശ്രീശങ്കാരാചാര്യരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ, ശങ്കരനാരായണൻ, ലീലാ ശങ്കരനാരായണൻ എന്നിവർ നേതൃത്വം നൽകി. ആലുവ സുദർശൻ, ശശിരാജ്, ബാബുരാജ് എന്നിവർ ഭജനയ്ക്ക് നേതൃത്വം നൽകി.