പെരുമ്പാവൂർ: മാറംപള്ളി സഹകരണ ബാങ്കിന്റെ സഹകരണ നീതി ലാബ് മുൻ മന്ത്രി ഹാജി ടി.എച്ച്. മുസ്തഫ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എം. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായി.വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ പാക്കേജ് പ്രഖ്യാപനം നടത്തി.
അപകടത്തിൽ മരണപ്പെട്ട ബാങ്കിൽ അംഗമായിരുന്ന ഫാത്തിമയുടെ കുടുംബത്തിനുള്ള ഇൻഷ്വറൻസ് തുക ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം വിതരണം ചെയ്തു. വാഴക്കുളം ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ ഷാജിത നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെമീർ തുകലിൽ, വാഴക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുബൈർ ചെന്താര, വിനിത ഷിജു, അംഗങ്ങളായ എ.കെ. മുരളീധരൻ, അഷറഫ് ചീരേക്കാട്ടിൽ, തമ്പി കുര്യാക്കോസ്,സുധീർ മുച്ചേത്ത്, നൗഫി കെരീം,കെ.ജി.ഗീത,താലൂക്ക് വികസന സമിതി അംഗം എൻ.വി.സി. അഹമ്മദ്, എം.എ. മുഹമ്മദ്, കെ.കെ. ഷാജഹാൻ, എൻ.ബി. രാമചന്ദ്രൻ, വാഴക്കുളം ബ്ലോക്ക് വനിതാ സഹകരണ സംഘം പ്രസിഡന്റ് കെ.ശാരദ, ബാങ്ക് വൈസ് പ്രസിഡന്റ് പി.എ. ജലാൽ, സെക്രട്ടറി ടി.കെ. ഫാത്തിമ, ഡയറക്ടർമാരായ എം.എം.അബ്ദുൾറഹീം, മുജീബ് വടക്കൻ, ഇ.കെ.അബൂബക്കർ, വി.എ. അസൈയിനാർ, കെ.എ. ഇസ്മായിൽ, പി.എ. അനീഷ്‌കുമാർ, എ.എം. അയ്യൂബ്, ശ്രീത സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ബ്ലെഡ് ഷുഗർ പരിശോധന 15 വരെ സൗജന്യമായിരിക്കും.പാക്കേജ് കാലാവധി 31 ന് അവസാനിക്കും.