പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ ചെലവഴിച്ച് കൂവപ്പടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നിർമ്മിക്കുന്ന എസ്.സി കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ മോളി തോമസ്, ബേബി തോപ്പിലാൻ, എ.ടി അജിത് കുമാർ, വാർഡ് വികസന സമിതി അംഗങ്ങളായ ജോൺസൻ തോപ്പിലാൻ, ബിനു പുവത്തുംകുടി, സൗമ്യ സുഭാഷ്, കെ.സി മഞ്ജു, സജീവൻ ഓലിക്കപറമ്പ് എന്നിവർ പ്രസംഗിച്ചു.