meet
ആദിശങ്കര ജന്മദേശ വികസന സമിതി കാലടിയിൽ നടത്തിയ മഹാപരിക്രമ ശങ്കര ജയന്തി ഘോഷയാത്ര

കാലടി: ശ്രീശങ്കര സ്മൃതികൾ ഉണർത്തിയ വർണാഭമായ മഹാപരിക്രമയോടെ കാലടിയിൽ ശ്രീശങ്കര ജയന്തി ആഘോഷിച്ചു. 'ഹര ഹര ശങ്കര ജയ ജയ ശങ്കര' നാമമന്ത്രം ചൊല്ലിക്കൊണ്ട് ആയിരങ്ങൾ പങ്കെടുത്ത മഹാപരിക്രമ ആദിശങ്കര കീർത്തിസ്തംഭ മണ്ഡപത്തിൽ നിന്നും ആരംഭിച്ച് കാലടി ജംഗ്ഷൻ, ശ്രീരാമകൃഷ്ണ ആശ്രമം മലയാറ്റൂർ റോഡ് വഴി ശൃംഗേരിമഠം മുതലക്കടവിൽ സമാപിച്ചു. സന്യാസി ശ്രേഷ്ഠന്മാർ, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, ഉപാസനമണ്ഡലിയുടെ പ്രവർത്തകർ എന്നിവർ അനുഗമിച്ചു. ആഘോഷസമിതി പ്രവർത്തകരായ വി.കെ. വിശ്വനാഥൻ, കെ.പി. ശങ്കരൻ, മനു ആനന്ദ്, എസ്. വിജയൻ, എസ്. സുനിൽകുമാർ, വി.ബി. ത്യാഗരാജൻ, മുരളീധരൻ,ടി.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. പൂർണാനദിയിലെ മുതലക്കടവിൽ പ്രത്യേകപൂജയും, മുതലക്കടവ് സ്‌നാനവും നടന്നു.