snd
എസ്.എൻ.ഡി.പി.യോഗം കുന്നത്തുനാട് യൂണിയൻ ആസ്ഥാനത്തെ ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു നടന്ന നേതൃപഠനശിബിരം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവൻ ലോകത്തിന്റെ വെളിച്ചമാണെന്നും ഗുരുദേവ ദർശനത്തിന്റെ പ്രചാരകരാകുവാൻ മാനവസമൂഹം ഒന്നാകെ തയ്യാറാകണമെന്നും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം കുന്നത്തുനാട് യൂണിയൻ ആസ്ഥാനത്തെ ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു നടന്ന നേതൃപഠനശിബിരത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ ക്ലാസ് നയിച്ചു.

പ്രതിഷ്ഠാവാർഷികാചരണത്തിന്റെ ഭാഗമായി ഗുരുമണ്ഡപത്തിൽ വിശേഷാൽ ഗണപതിഹോമം, സമൂഹപ്രാർത്ഥന, ഭജന, കലശപൂജ, കലശാഭിഷേകം, മഹാഗുരുപൂജ എന്നിവ നടന്നു. ഇടവൂർ ശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ശാഖാനേതൃസംഗമവും പഠനശിബിരവും നടന്നു. പഠനശിബിരത്തിൽ വിവിധ ശാഖാ ഭാരവാഹികളും പോഷകസംഘടനാ നേതാക്കളും സംബന്ധിച്ചു. പരിപാടികൾക്ക് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ, കൺവീനർ സജിത് നാരായണൻ, കമ്മിറ്റിഅംഗം എം.എ. രാജു എന്നിവർ നേതൃത്വം നൽകി.