
കോലഞ്ചേരി: സെന്റ്പീറ്റേഴ്സ് സ്‌കൂളിൽ നിർമ്മിച്ച സ്‌പോർട്‌സ് സെന്ററിന്റെയും ഓൾ കേരള സബ്ജൂനിയർ ബാഡ്മിന്റൺ ടൂർണ്ണമെന്റിന്റെയും ഉദ്ഘാടനം മലങ്കര ഓർത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് നിർവ്വഹിച്ചു. സെന്റ്പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി വികാരിയും സ്‌കൂൾ ബോർഡ് ചെയർമാനുമായ ഫാ.ജേക്കബ് കുര്യൻ അദ്ധ്യക്ഷനായി.
സ്‌കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ, മുൻ മാനേജർ ഫാ.സി.എം.കുര്യാക്കോസ്, ഫാ.ഗീവർഗീസ് അലക്‌സ്, ഫാ.കുര്യാക്കോസ് അലക്‌സ്, ജില്ലാ ബാഡ്മിന്റൻ അസോസിയേഷൻ സെക്രട്ടറി കെ.ജെ. റസ്സൽ, ബാബു പി.പോൾ, ബെന്നി നെല്ലിക്കാമുറി, ജയിംസ് പാറേക്കാട്ടിൽ, പ്രിൻസിപ്പൽമാരായ ഹണി ജോൺ തേനുങ്കൽ , കെ.ഐ. ജോസഫ്, കെ.ടി. സിന്ധു, ജയ് ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു. 13 വരെ നടക്കുന്ന ടൂർണമെന്റിൽ 3 വിഭാഗങ്ങളിലായി 1350 മത്സരാർത്ഥികൾ മറ്റുരയ്ക്കും. ആൺ, പെൺകുട്ടികളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചാണ് മത്സരം.