sngist-fist-
മാഞ്ഞാലി എസ്.എൻ ജിസ്റ്രിൽ നടക്കുന്ന ദേശീയതല മാനേജ്മെന്റ് ഫെസ്റ്റിന് തുടക്കംകുറിച്ച് കോളേജ് മാനേജർ ഡോ. ശിവാനന്ദൻ പതാക ഉയർത്തുന്നു

പറവൂർ: മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് കോളേജിൽ മാനേജ്മെന്റ് വിഭാഗം ദേശീയതലത്തിൽ 11, 12 തീയതികളിൽ സംഘടിപ്പിക്കുന്ന മാനേജ്മെന്റ് ഫെസ്റ്റിന് ചെയർമാൻ ഡോ. ശിവാനന്ദൻ പതാക ഉയർത്തി. പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, ട്രഷറർ ആശ്പ്രസാദ്, പി.എം. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അമ്പതോളം ടീമുകളാണ് ഫെസ്റ്രിലെ ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ്, മാർക്കറ്റിംഗ് ഗെയിം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.