വൈപ്പിൻ: പഴങ്ങാട് മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികം പഴങ്ങാട് വ്യാപാരഭവൻ ജൂബിലി ഹാളിൽകേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.കെ. ജോയി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.യു. നാരായണൻ, എം.വി. വിദ്യാധരൻ, കെ.ആർ. സ്റ്റീഫൻ, പി.വി. പാംദത്ത്, ഉഷാ സുരേഷ്ബാബു, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ജില്ലാ സെക്രട്ടറി ജിമ്മി ചാക്യാത്ത്, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. മോഹനൻ, മേഖലാ പ്രസിഡന്റ് കെ. ഗോപാലൻ, മേഖലാ ട്രഷറർ എ.എ. മാത്തൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.കെ. ജോയി (പ്രസിഡന്റ്), എ.എ. അബ്ദുൽനാസർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.