പെരുമ്പാവൂർ: എസ്.എൻ.ഡി.പി.യോഗം ഒക്കൽ ശാഖയുടെ കീഴിലുള്ള മട്ടത്താൻ ഫാമാലി സാൽഫെയർ സൊസൈറ്റിയുടെ വാർഷികാഘോഷവും കുടുംബ സംഗമവും കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് സിന്ധു ശശി, ഒക്കൽ എസ്.എൻ.ഡി.പി.ശാഖാ പ്രസിഡന്റ് എം.പി.സദാനന്ദൻ, ഇ.വി.നാരായണൻ , പഞ്ചായത്ത് അംഗങ്ങളായ അമൃത സജിൻ, ടി.എൻ.മിഥുൻ, ഗുരുധർമ്മ പ്രചരണ സഭ ഒക്കൽ യൂണിറ്റ് പ്രസിഡന്റ് വിലാസിനി, ജോയിന്റ് കൺവീനർ എം.വി.ജയപ്രകാശ്, സിജിത ബാബു കാലടി എസ്.എൻ.ഡി.പി. ലൈബ്രറി സെക്രട്ടറി കാലടി എസ്.മുരളീധരൻ എന്നിവർ സംസാരിച്ചു.