1

തൃക്കാക്കര: ജില്ലാ ആസ്ഥാനത്തെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 4ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചു. കാക്കനാട് ,ചിറ്റേത്തുകര, ഇൻഫോപാർക്ക് പരിസരം തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകളിലാണ് ഇന്നലെ വെളുപ്പിന് ആറര മണി മുതൽ ഒമ്പതു മണിവരെയാണ് നഗര സഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.

കാക്കനാട് കലക്ടറേറ്റിന് സമീപത്തെ പാരഡൈസ് ഹോട്ടൽ, ചിറ്റേത്തുകരയിലെ ഹാവെൻസ് ക്ളൗഡ്‌ കിച്ചൻ, ബെച്ചോളിൻ റെസ്റ്റോറന്റ, ബിലാൽ തട്ടുകട എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.മുൻസിപ്പൽ സെക്രട്ടറി അനിൽകുമാറിന്റെ നിർദേശത്തെ തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജികുമാർ,അബ്ദുൾസത്താർ,നിതീഷ് റോയ്,താരിഫ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തൃക്കാക്കരയിൽ ഏഴു ഹോട്ടലുകളാണ് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകൾക്ക് അയ്യായിരം രൂപാ വീതം പിഴ ഈടാക്കാൻ സെക്രട്ടറി ഉത്തരവിട്ടു .ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നില്ലെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറെ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു.