പറവൂർ: കൈതാരം ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ത്രിദിനക്യാമ്പ് ക്രാഫ്റ്റ് 2022 സമാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരള, ഹരിതകേരള മിഷൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളുടെ കര വിരുതും തൊഴിൽ നൈപുണ്യവും പരിപോഷിപ്പിക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ കേരള ജില്ല പ്രോജക്റ്റ് കോ-ഓർഡിനേറ്റർ ജോസ്‌പേറ്റ് തേരെസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വിവിധ രംഗങ്ങളിൽ ദീർഘകാലമായി തൊഴിൽ ചെയ്ത് മാതൃക കാട്ടിയ തൊഴിലാളികളെ കേരളമിഷൻ ജില്ല കോ-ഓർഡിനേറ്റർ സജീവ് ലാൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് കുട്ടികൾ ക്യാമ്പിൽ നിർമ്മിച്ച ഉത്പന്നങ്ങളുടെ വില്പന സ്റ്റാൾ ഉദ്ഘാടനം ചെയ്തു പറവൂർ എ.ഇ.ഒ കെ.എൽ. ലത, പ്രിൻസിപ്പൽ സി. അശോകൻ, ഹെഡ്മിസ്ട്രസ് വി.സി. റൂബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെൻസി തോമസ്, പി.ടി.എ പ്രസിഡന്റ് കെ.വി. അനിൽകുമാർ എന്നിവർ സംസാരിച്ചു.