പെരുമ്പാവൂർ: ശ്രീനാരായണ ഗുരുപരമ്പരയിലെ ഗുരുവും നടരാജ ഗുരുവിന്റെ പിൻഗാമിയും നാരായണ ഗുരുകുലം അദ്ധ്യക്ഷനുമായിരുന്ന ഗുരു നിത്യചൈതന്യയതിയുടെ സമാധിദിനം നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ 15ന് ആചരിക്കും. രാവിലെ 9.30 ന് പെരുമ്പാവൂർ ടൗൺ എസ്.എൻ.ഡി.പി ശാഖായോഗം ഹാളിൽ ഗുരു നിത്യചൈതന്യയതിസ്മൃതി ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ അദ്ധ്യക്ഷതവഹിക്കും. സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോ. ആർ. സുഭാഷ് മുഖ്യപ്രഭാഷണം നടത്തും. തോട്ടുവ മംഗലഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി, മലയാറ്റൂർ നാരായണ ഗുരുകുലം കാര്യദർശി സ്വാമി ശിവദാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
യതി സ്മൃതിയിൽ പ്രൊഫ. ഇ. നാരായണ കൈമൾ, കെ.പി. ലീലാമണി, സ്വാമി വൈദ്യഗുരുകുലം പി.ആർ.ഒ ജയരാജ് ഭാരതി, ഒക്കൽ ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി എം.ബി. രാജൻ, സ്റ്റഡിസർക്കിൾ താലൂക്ക് സെക്രട്ടറി എം.എസ്. സുരേഷ്, കമ്മിറ്റി അംഗങ്ങളായ പി.കെ. ഷിജു, എ.കെ. മോഹനൻ, ഗുരുകുല ബാലലോകം കൺവീനർ കെ.എസ്. അഭിജിത്ത് എന്നിവർ സംസാരിക്കും.