വൈപ്പിൻ : അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലുള്ള ഞാറക്കൽ സഹകരണ ബാങ്കിൽ സി.പി.എമ്മിന്റെ അനധികൃത ഇടപെടലുകൾ ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് കവാടം ഉപരോധിച്ചു. സഹകാരികൾക്ക് അർഹമായ പല ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും അഡ്മിനിസ്‌ട്രേറ്റർ അട്ടിമറിക്കുകയാണെന്ന സമരക്കാർ ആരോപിച്ചു.അനധികൃത ഇടപെടിലൂടെ മുൻ ഭരണസമിതിയുടെ കാലത്ത് പ്യൂൺ നിയമനം അഴിമതിയിലൂടെ നടത്തിയ മൂന്ന് അംഗങ്ങൾ ഇപ്പോൾ ഇടത് പാളയത്തിൽ ആണെന്നും നേതാക്കന്മാർ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് നിതിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. സമരം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വിവേക് ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശരത് ഡിക്‌സൺ,ബ്ലോക്ക് ഭാരവാഹികളായ സി. വി. മഹേഷ്, രാജീവ് പാട്രിക്, എസൽ സെബാസ്റ്റ്യൻ, പി.ആർ. വിപിൻ, സൗമ്യ ബേബി, നേതാക്കന്മാരായ എൽസബേത്ത് ,ജോളി ജോസഫ്, കെ.കെ. സുമേഷ്,വാർഡ് അംഗം പ്രീതി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.