പറവൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ പി.എം.എ.വൈ ഭവനഗുണഭോക്താക്കളുടെ സംഗമവും ബോധവത്കരണവും നടത്തി. പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. ഗുണഭോക്താക്കൾക്കുള്ള വയറിംഗ് കിറ്റ് വിതരണം ചെയ്തു. ഗാന അനൂപ്, ബബിത ദിലീപ്കുമാർ, ബാബു തമ്പുരാട്ടി, പി.വി. പ്രതീക്ഷ, ദിനിൽബാബു എന്നിവർ സംസാരിച്ചു.