തൃക്കാക്കര: സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ തൃക്കാക്കര മണ്ഡലം കമ്മിറ്റിയും നങ്ങേലി ആയൂർവേദ മെഡിക്കൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാളെ കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിൽ വച്ച് സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ക്യാമ്പ് പി.രാജു ഉദ്ഘാടനം ചെയ്യും. സംഘാടക സമതി ചെയർമാനും തൃക്കാക്കര മുൻസിപ്പൽ കൗൺസിലറുമായ എം.ജെ. ഡിക് സൺ അദ്ധ്യക്ഷത വഹിക്കും.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വിജയൻ മുഖ്യ പ്രഭാഷണം നടത്തും. ജനറൽ കൺവീനർ എൻ.ജയദേവൻ,കെ.എം. പീറ്റർ,എൻ.എൻ. സരോജൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.