വൈപ്പിൻ: കേരള സംഗീതനാടക അക്കാഡമി അമേച്ചർ നാടകോത്സവത്തിന് ഞാറക്കൽ എസ്.എൻ ഓഡിറ്റോറിയത്തിൽ തുടക്കമായി. കെ.എൻ .ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി എസ്. ശർമ്മ, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് മിനി രാജു, ജില്ല പഞ്ചായത്ത് അംഗം അഡ്വ.എം.ബി. ഷൈനി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ വിനോദ്, പി.ജി. ജയകുമാർ, സഫ്ദർ ഹാഷ്മി സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ് എം.കെ. രതീശൻ, കെ.എം. ദിനേശൻ, അക്കാഡമി പ്രോഗ്രാം കൺവീനർ അനിൽകുമാർ, കെ.എം. ജയപ്രകാശ് എന്നിവർ സംസാരിച്ചു.