1

തൃക്കാക്കര: രാജഗിരി ബിസിനസ് സ്‌കൂളിലെ പി.ജി.ഡി.എം വിദ്യാർത്ഥി തൃശൂർ സ്വദേശി ജ്യോതിഷ് അശോക് കുമാറിന് മികച്ച സ്ട്രാറ്റജിസ്റ്റിനുള്ള 2022 എവറസ്റ്റ് ഇന്റർനാഷണൽ മോഡൽ യുണൈറ്റഡ് നേഷൻസ് (ഇ.ഐ.എം.യു.എൻ) പുരസ്‌കാരം. യൂത്ത് തിങ്കേഴ്‌സ് സൊസൈറ്റിയും (വൈ.ടി.എസ്) നേപ്പാളിലെ യു.എസ് എംബസിയും സംയുക്തമായി നൽകുന്ന പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ മലയാളി വിദ്യാർത്ഥിയാണ് ജ്യോതിഷ്. മികച്ച പ്രകടനത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും ജ്യോതിഷ് അർഹനായി. ഇന്തോ-പസഫിക് റീജിയണിൽ നിന്ന് ഇ.ഐ.എം.യു.എന്നിലേക്ക് 200 വിദ്യാർത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്.