cpm

കാലടി:കാലടിയിലെ ആദ്യ കാല കമ്മ്യൂണിസ്റ്റു പ്രവർത്തകനും കാലടി പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എം.കെ. അനന്തൻപിള്ളയെ സി.പി.എം കാലടി ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ.എ.ചാക്കോച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന പാർട്ടി പ്രവർത്തകൻ എം.കെ.കുഞ്ചു പതാക ഉയർത്തി. തുടർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു അദ്ധ്യക്ഷനായി. ചടങ്ങിൽ അഡ്വ.കെ. തുളസി, സി.ഐ.ടി.യു അങ്കമാലി ഏരിയാ സെക്രട്ടറി സി.കെ.സലിംകുമാർ, പുതിയേടം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി, എം.ടി. വർഗ്ഗീസ്, പി.എൻ. അനിൽകുമാർ, കെ.പി.ബിനോയ്, സി.കെ. ഉണ്ണിക്കൃഷ്ണൻ, കെ.കെ.വത്സൻ, കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശ്ശേരി എന്നിവർ സംസാരിച്ചു.