പറവൂർ: ഇളന്തിക്കര ഹൈസ്കൂളിന്റെ 74 -ാം മത് വാർഷികം, അദ്ധ്യാപക രക്ഷകർത്തൃ ദിനചാരണം, പ്ലാറ്റി‍നം ജൂബിലി ആരംഭം എന്നിവ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ എം.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസി ജോഷി, ലെഫ്റ്റ്നന്റ് കേണൽ രാജീവൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം.പി. ജോസ്, വാർഡ് അംഗം സിന്ധു നവീനൻ, ഹെഡ്മിസ്ട്രസ് സി.ആർ. ലത, സ്കൂൾ മാനേജർ സി.എസ്. സുശീലൻ, രഞ്ജിത്ത് മാത്യു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 37 വിദ്യാർത്ഥികളെയും യു.എസ്.എസ്, സംസ്കൃത സ്കോളർഷിപ്പ് വിജയികളെയും അനുമോദിച്ചു, ചിത്രകാരനും പൂർവ്വ വിദ്യാർത്ഥിയുമായ എ.എസ്. സന്തോഷ്‌ തയ്യാറാക്കിയ പ്ലാറ്റി‍നം ജൂബിലി ലോഗോ പ്രകാശനം ചെയ്തു.