നെടുമ്പാശേരി: കാൽനൂറ്റാണ്ട് മുമ്പ് നെടുമ്പാശേരിയിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടയിലും ആദ്യം സ്വന്തം ഭൂമി വിട്ടുനൽകിയത് പി.വൈ. വർഗീസ് ആയിരുന്നു. ഇഷ്ടികക്കളത്തിനായി മണ്ണെടുത്തത് ഉൾപ്പെടെ വർഗീസിന്റെ ഏക്കർ കണക്കിന് പാടശേഖരമാണ് വിമാനത്താവളത്തിനായി വിട്ടുനൽകിയത്. പി.വൈ. വർഗീസ് വിമാനത്താവളത്തിന് ഭൂമി വിട്ടുനൽകിയ ശേഷമാണ് നാട്ടുകാർ സമ്മതമറിയിച്ച് തുടങ്ങിയത്. അതിനാൽ പി.വൈ. വർഗീസിനോട് സിയാൽ മാനേജ്മെന്റിന് പ്രത്യേക പരിഗണന ഉണ്ടായിരുന്നു. വിമാനത്താവളത്തിനകത്ത് പൊതുജനങ്ങൾക്കായുള്ള കാന്റീനും ദീർഘനാൾ വർഗീസാണ് നടത്തിയിരുന്നത്.