
തൃക്കാക്കര: കാക്കനാട് നിലംപതിഞ്ഞിമുഗളിൽ റോഡ് കൈയേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സ്വകാര്യ വ്യക്തി ഏളമ്പാത്ത് റോഡിന്റെ ഒരു വശം കൈയേറി ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചത്.പ്രദേശവാസികൾ പരാതിയുടെ അടിസ്ഥാനത്തിൽ വാർഡ് കൗൺസിലർ എം.ഓ വർഗീസ്,കൗൺസിലർ അബ്‌ദു ഷാന, മുൻ കൗൺസിലർ എം.എ. മോഹനൻ എന്നിവർ സ്ഥലത്തെത്തി നിർമ്മാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. നഗരസഭാ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നിർമാണം തുടർന്നതോടെ കൗൺസിലർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മാണം തടഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തിവച്ചു.