കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാനസമ്മേളന സ്വാഗതസംഘം ഓഫീസ് പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ ശബരിമല മുൻ മേൽശാന്തി ആത്രശേരി എ.ആർ. രാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷരായ കെ.വി. ശിവൻ, ക്യാപ്ടൻ കെ. സുന്ദരൻ, സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, സെക്രട്ടറിമാരായ പി.വി. മുരളിധരൻ, ഇ.ജി. മനോജ്, സമിതി അംഗം ബിജു, ജില്ലാ പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ, ജില്ലാ, താലൂക്ക് കാര്യകർത്താക്കളും സ്വാഗതസംഘം ഭാരവാഹികളും പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ കെ.പി സുരേഷ്, കുന്നത്തുനാട് താലൂക്ക് പ്രസിഡന്റ് ഒ.കെ. ബാബു എന്നിവർ സംസാരിച്ചു.

മേയ് 27 മുതൽ 29 വരെ പെരുമ്പാവൂരിലാണ് സമ്മേളനം.