df

കൊച്ചി: തൃശൂർ പൂരത്തിന് പതിവുപോലെ വിപുലമായ സൗകര്യങ്ങൾ ഒരുക്കി റെയിൽവേ. എറണാകുളം -കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടീവ്, തിരുനെൽവേലി -പാലക്കാട് പാലരുവി, മംഗലാപുരം- നാഗർകോവിൽ പരശുറാം എന്നീ ട്രെയിനുകൾക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇരുദിശകളിലും പൂങ്കുന്നത്തു താത്‌കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പൂരത്തിരക്കൊഴിവാക്കി യാത്ര ചെയ്യുന്നതിന് ഇത് സഹായകരമാകും. ദിവാൻജി മൂല മുതൽ തൃശൂർ സ്റ്റേഷനിലേക്ക് കൂടുതൽ ലൈറ്റുകളും സ്ഥാപിയ്ക്കുന്നുണ്ട്. 1902ൽ ചെറുവണ്ണൂർ സന്ധി (ഷൊർണൂർ)യിൽനിന്ന് എറണാകുളം വരെയുള്ള മീറ്റർ ഗേജ് ട്രെയിൻപാത പൂർത്തിയായ കാലം മുതൽ റെയിൽവേ തൃശൂർ പൂരത്തിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.