കോലഞ്ചേരി: പട്ടിമറ്റം, ചെങ്ങര അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പുന: പ്രതിഷ്ഠ 11,12,13 തീയതികളിൽ നടക്കും. 11ന് വൈകിട്ട് 6.30ന് ദീപാരാധന, 12ന് രാവിലെ 6.30ന് ശയ്യാപൂജകൾ, നിദ്ര കലശപൂജകൾ, അനുഞ്ജകലശ പൂജകളും വൈകിട്ട് 5.30ന് പ്രസാദശുദ്ധിക്രിയയും നടക്കും. 13ന് രാവിലെ 9.23 നും10.25നും ഇ‌ടയിൽ പുനപ്രതിഷ്ഠ, 11.30ന് അന്നദാനം.