കിഴക്കമ്പലം: മോറക്കാല കെ.എ. ജോർജ് മെമ്മോറിയൽ ലൈബ്രറിയുടെയും മുത്തൂ​റ്റ് സ്‌നേഹാശ്രയയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ജീവിതശൈലിരോഗ, വൃക്ക ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് നടത്തി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാബു വർഗീസ് അദ്ധ്യക്ഷനായി. സൂസൻ അനിൽ ,ജെസി ഐസക്ക്, പുഷ്പ സണ്ണി, മുത്തൂ​റ്റ് സ്‌നേഹാശ്രയ ക്യാമ്പ് കോ- ഓർഡിനേ​റ്റർ ഡി. അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.