
കളമശേരി: സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീമിന്റെ ഗോൾ കീപ്പിംഗ് പരിശീലകൻ മുൻ സന്തോഷ് ട്രോഫി താരം സജി ജോയിയെ യൂത്ത് കോൺഗ്രസ് ഏലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഏലൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ അൻസൽ മുഹമ്മദാലി അനുമോദന ഫലകവും കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ കവലയ്ക്കൽ പൊന്നാടയും അണിയിച്ചു. കൗൺസിലർമാരായ ബിജി സുബ്രഹ്മണ്യൻ, മിനി ബെന്നി, നേതാക്കളായ വിനിൽ വിൻസെന്റ്, ജോൺ ഫിലിപ്പ് കൊറിയ, അർജിത്ത് ആനന്ദ്, മുൻ കൗൺസിലർ നെൽസൺ കൊറിയ, വാർഡ് പ്രസിഡന്റ് അലക്സ് ജിജി തുടങ്ങിയവർ പങ്കെടുത്തു.