11
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ സംഘടനാരേഖ അവതരിപ്പിച്ചു. മൂക്കന്നൂർ യൂണിറ്റിലെ പി.കെ. വർഗീസ് രചിച്ച പുസ്തകം 'കുടിയേറ്റം' രഘുനാഥൻ നായർ പ്രകാശിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ. മോഹനൻ റിപ്പോർട്ടും ട്രഷറർ സി.കെ. ഗിരി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.ടി. ഉലഹന്നാൻ, ടി. വേലായുധൻ നായർ, ബി.വി. അഗസ്റ്റിൻ, പി. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.