vds
കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന ദ്വിദിന നേത്യത്വ പരിശീലനക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ്കുമാർ, അൻവർ സാദത്ത് എം.എൽ.എ ,ജനറൽ സെക്രട്ടറി ഡോ.നെടുമ്പന അനിൽ തുടങ്ങിയവർ സമീപം.

ആലുവ: ആധുനികകാലത്ത് സാമൂഹ്യരാഷ്ടീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഗാന്ധിയൻ ദർശനങ്ങൾ അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻവേദി സംസ്ഥാന ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായം, കൃഷി, ജീവിതം, ലാളിത്യം എന്നിവയ്‌ക്കെല്ലാം ഗാന്ധിയൻ വഴികളുണ്ട്. മനസിനേയും ശരീരത്തേയും നവീകരിച്ച് ലാളിത്യമാർന്ന ജീവിതത്തിലൂടെയാണ് അദ്ദേഹം സന്ദേശം നൽകിയതെന്നും വി.ഡി പറഞ്ഞു.

നമുക്ക് ആവശ്യത്തിനുള്ള പ്രകൃതിവിഭവങ്ങൾ ഭൂമിയിലുണ്ട്. പക്ഷേ അത്യാഗ്രഹത്തിനുള്ളതില്ല. പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിനെതിരായ ശക്തമായ സന്ദേശമാണ് ഗാന്ധിയൻ ദർശനങ്ങൾ നമുക്ക് തരുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

അൻവർ സാദത്ത് എം.എൽ.എ, ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ, കെ.ആർ. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

രമേശ് കാവിൽ, ജോഷി ജോർജ് എന്നിവർ ക്ളാസെടുത്തു. ഗാന്ധിയൻ ആശയങ്ങളെ അടിസ്ഥാനമാക്കി ഡോ. സി.കെ. തോമസ് നിർമ്മിച്ച ആത്മവിദ്യാലയം എന്ന സിനിമയുടെ പ്രിവ്യു പ്രദർശനവും കലാപരിപാടികളും നടന്നു. ക്യാമ്പ് ഇന്ന് സമാപിക്കും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം നടക്കും.