n-a-ali

പറവൂർ: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് പിന്നിട്ട എൻ.എ. അലിയെ ആദരിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്, ഡയറക്ടർ ജനറൽ ഒഫ് പ്രൊസിക്യൂഷൻ ടി.എ. ഷാജി, അഡീഷണൽ എ.ജി അശോക് എം. ചെറിയാൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ, കേരള ബാർ കൗൺസിൽ ചെയർമാൻ കെ.എൻ. അനിൽ കുമാർ, പറവൂർ ബാർ അസോസിയേഷൻ സെക്രട്ടറി എം.എ. കൃഷ്ണകുമാർ, ലോയേഴ്സ് യൂണിയൻ പ്രസിഡന്റ് ടി.പി. രമേഷ്, സെക്രട്ടറി കെ.കെ. നാസർ, അഡ്വ ടി.ജി. അനൂബ്, അഡ്വ. പി. ശ്രീറാം എന്നിവർ സംസാരിച്ചു. ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായിരുന്ന എൻ.എ. അലി ദീർഘനാൾ പറവൂർ നഗരസഭ ചെയർമാനായിരുന്നു.