അങ്കമാലി: ചട്ടവിരുദ്ധമായി വായ്പ അനുവദിച്ച് 25 കോടിയോളം രൂപ കുടിശികയാക്കിയ മൂക്കന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പിരിച്ച് വിട്ട് ഭരണസമിതി അംഗങ്ങളുടെയും സെക്രട്ടറിയുടെയും പക്കൽ നിന്ന് നഷ്ടപ്പെട്ട തുക ഈടാക്കണമെന്നും സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബുവും മൂക്കന്നൂർ ലോക്കൽ സെക്രട്ടറി പി..വി. മോഹനനും ലോക്കൽ സെക്രട്ടറി എൻ.എ.ഷൈബു എന്നിവർ വാർത്താസമ്മേളനത്തിൽ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഘത്തിന്റെ ഉത്തമ താത്പര്യത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഘടക വിരുദ്ധമായും നിയമ വിരുദ്ധമായുമാണ് സെക്രട്ടറിയും ഭരണസമിതിയും ചേർന്ന് നടത്തിയിട്ടുള്ളതെന്നും ഇവർ ആരോപിച്ചു.

വൻ തുക കുടിശിഖയുള്ളപ്പോൾ തന്നെ ചിലർക്ക് അത് കണക്കാക്കാത്ത വായ്പ് അനുവദിച്ചിട്ടുണ്ട്. ഒരംഗം തന്നെ സ്വന്തം നിലയിലും ഇദ്ദേഹം ജാമ്യക്കാരനായി നിന്ന് മറ്റ് 48 അംഗങ്ങളുടെ പേരിലുമായി കോടികൾ വായ്പപയെടുത്ത് കുടിശിഖ വരുത്തിയിട്ടുണ്ട്.

ആരോപണം കെട്ടിച്ചമച്ചതെന്ന് ഭരണ സമിതി

ബാങ്കിനെതിരെ സി.പി.എം ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സഹകരണ നിയമങ്ങളും സർക്കാരിന്റെ നിർദ്ദേശങ്ങളും പാലിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകുന്ന ബാങ്കിനെ നശിപ്പിക്കാൻ സി. പി. .എം ഇറങ്ങിത്തിരിച്ചരിക്കുകയാണെന്നും ബാങ്ക് പ്രസിഡന്റ് കെ.പി. ബേബി പറഞ്ഞു.