കാലടി: ശങ്കരാചാര്യരുടെ ജന്മനാട്ടിലുള്ള നെടുമ്പാശേരി വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് കാലടിയിൽ ചേർന്ന സന്യാസ സംഗമം അഭിപ്രായപ്പെട്ടു. ശ്രീ ശങ്കര ദർശനങ്ങൾ പഠിക്കാനും പഠിപ്പിക്കുവാനും യുവതലമുറയ്ക്ക് അവസരം ഉണ്ടാകണം. പാലക്കാട് ദയാനന്ദാശ്രമം അദ്ധ്യക്ഷൻ കൃഷ്ണാത്മാനന്ദ സരസ്വതി അദ്ധ്യക്ഷനായി. സംബോധ് ഫൗണ്ടേഷൻ കേരള ചാപ്റ്റർ ആചാര്യൻ അദ്ധ്യാത്മാനന്ദ സരസ്വതി ശ്രീശങ്കര സന്ദേശം നൽകി.
മാർഗദർശക് മണ്ഡൽ ജനറൽ സെക്രട്ടറി സദ്‌സ്വരൂപാനന്ദ സരസ്വതി ആമുഖ പ്രസംഗം നടത്തി. മാവേലിക്കര ശുഭാനന്ദാശ്രമം ഗീതാനന്ദ, പൂഞ്ഞാർ വേദശ്രീ ആശ്രമം ദർശനാനന്ദ സരസ്വതി, വാഴൂർ തീർത്ഥപാദാശ്രമം ഗൗരീശാനന്ദ തീർത്ഥപാദർ, ശിവഗിരി മഠം ശിവബോധാനന്ദ, ചെങ്കോട്ടുകോണം മഠാധിപതി ബ്രഹ്മാനന്ദ സരസ്വതി, തൃശൂർ വിവേകാനന്ദാശ്രമം പുരുഷോത്തമാനന്ദ സരസ്വതി, അയ്യപ്പദാസ്, ശ്രീനാരായണ ഗുരുകുലത്തിലെ തത്വതീർത്ഥ എന്നിവർ സംസാരിച്ചു.