പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിനും ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തികരമായ രീതിയിൽ പരാമർശം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണ സമിതി യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ബാങ്ക് പ്രസിഡന്റ് ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകി.