അങ്കമാലി : മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കേയറ്റത്ത് മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായ ഒലിവേലിചിറ പുനരുദ്ധരിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് താബോർ ഡിവിഷൻ അംഗം ലാലി ആന്റു മുൻകൈയെടുത്ത് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പുനരുദ്ധാരണം നടത്തിയത്.
ഒലിവേലി വനത്തിൽ നിന്ന് ഒഴുകിയെത്തിയ മണ്ണും ചെളിയും നിറഞ്ഞ് ചിറയുടെ സംഭരണശേഷി നഷ്ടപ്പെട്ടിരുന്നു. പാർശ്വഭിത്തികൾ ഇടിഞ്ഞ് നാശോന്മുഖമായിരുന്നു. ചിറയിൽ നിന്ന് മണ്ണും ചെളിയും നീക്കിയതോടെ മഴവെള്ളം കൂടുതലായി സംഭരിക്കുന്നതിന് സാധിക്കും. ചിറയിലെ വെള്ളത്തെ ആശ്രയിച്ച് രണ്ട് കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. മൂക്കന്നൂർ, അയ്യംമ്പുഴ പഞ്ചായത്തുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് ഡിവിഷൻ അംഗം ലാലി അറിയിച്ചു