കിഴക്കമ്പലം: കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണസംഘം കുടുംബസംഗമവും പ്രവാസിസംഗമവും അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. ഫ്രെഷ് ടു ഹോം കോ ഫൗണ്ടർ മാത്യു ജോസഫ്, സിന്തെറ്റ് കമ്പനി ഡയറക്ടർ അജു ജേക്കബ് തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി. സംഘം സെക്രട്ടറി പി.പി. മത്തായി, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് ഇ.ഡി. ജോയ്, സെക്രട്ടറി സി.ഇ. നാസർ സംസ്ഥാന കമ്മിറ്റി അംഗം എം.യു. അഷ്റഫ്, സിപി.എം ഏരിയാ സെക്രട്ടറി സി.കെ. വർഗീസ്, കേരള ബാങ്ക് ജനറൽ മാനേജർ ഡോ.എൻ. അനിൽകുമാർ, പി.കെ. ഉസ്മാൻ, എൻ.വി. വാസു, ജോഷി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ പതിനഞ്ചോളം വ്യവസായികളെ ചടങ്ങിൽ ആദരിച്ചു.