മൂവാറ്റുപുഴ: നഗരത്തിലെ ഭക്ഷ്യ വില്പനശാലകളിലും മത്സ്യ വില്പന കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ചു വന്ന ഏഴ് മത്സ്യ വില്പന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹോട്ടലുകൾ, ബേക്കറികൾ,കൂൾ ബാറുകൾ, ഷവർമ വില്പന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വിശദമായ പരിശോധന നടത്തി.