കൊച്ചി: കൊച്ചി നഗരസഭയുടെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ളാന്റ് പ്രവർത്തിപ്പിക്കുന്നതിനുള്ള കരാർ കളമശേരി സ്റ്റാർ കൺസ്ട്രക്ഷൻസിനു നൽകിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി വിശദീകരണം തേടി. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്ളാന്റ് രണ്ടു വർഷത്തേക്ക് പ്രവർത്തിപ്പിക്കാൻ മതിയായ യോഗ്യതയുള്ള കരാറുകാരിൽ നിന്ന് 2021 ഏപ്രിൽ 21നാണ് നഗരസഭ ടെൻഡർ ക്ഷണിച്ചത്.