ഫോർട്ടുകൊച്ചി: 735 മി.ഗ്രാം എം.ഡി.എം.എയുമായി ഫോർട്ടുകൊച്ചിയിൽ ഹോം സ്റ്റേ ഉടമയടക്കം മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ഫോർട്ടുകൊച്ചി ബ്രീഡ്ജ്‌വ്യൂ ഹോംസ്റ്റേ ഉടമ അമാൻ കെ.അസ്ക്കർ (25), കോതമംഗലം കാരോട്ടുവീട്ടിൽ ജാഫർ (29), മൂവാറ്റുപുഴ രണ്ടാർ മുണ്ടാട്ട് വീട്ടിൽ മാഹിർ (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ ഫോർട്ടുകൊച്ചി എസ്.എച്ച്.ഒ വി.എസ്. ബിജു, എസ്.ഐമാരായ അജയകുമാർ, ശിവൻ. സി.പി.ഒമാരായ ശ്രീനിവാസൻ, വിശ്വജിത്ത്, മനോജ്, ജാസി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.