തൃപ്പൂണിത്തുറ: എടയ്ക്കാട്ടുവയൽ 9-ാം വാർഡ് രാജീവ് കോളനിയിലെ ബാലസഭാ പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ഭാഗമായി ഗ്രോ ബാഗിൽ പച്ചക്കറി കൃഷി തുടങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബോബൻ കുര്യാക്കോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് അംഗം പ്രണവ നിധിൻ അദ്ധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് കെ.എം.സുനിൽ ഗ്രോബാഗ് കൃഷിയെക്കുറിച്ച് ക്ലാസെടുത്തു. വാർഡ് ബാലസഭാ രക്ഷാധികാരി ധനലക്ഷ്മി രാജേഷ്, പ്രസിഡന്റ് സൂര്യജിത്ത് ഷാജി, സെക്രട്ടറി എം.എം. ഗോപിക എന്നിവർ നേതൃത്വം നൽകി.