കൊച്ചി: മതവിശ്വാസികൾക്ക് മതത്തിൽ വിശ്വസിക്കാനുള്ള അവകാശമെന്ന പോലെ മതരഹിതർക്കും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേരള യുക്തിവാദി സംഘം ആവശ്യപ്പെട്ടു. മലപ്പുറത്തെ പ്രമുഖ മത അക്കാഡമിയിൽ 12 വർഷത്തെ മതപഠനത്തിനു ശേഷം മതം ഉപേക്ഷിച്ച യുവ സ്വതന്ത്ര ചിന്തകനായ അസ്‌കർ അലി ഹുദവിക്കെതിരെ ഒരു സംഘം മതമൗലീക വാദികൾ നടത്തിയ വധശ്രമത്തിനെതിരെ വൈറ്റിലയിൽ നടത്തിയ പ്രതിഷേധ സംഗമം യുക്തിരേഖ എഡിറ്റർ അഡ്വ.രാജഗോപാൽ വാകത്താനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ശക്തിധരൻ, ആരീഫ് ഹുസൈൻ, ലിയാഖത് അലി, ഇ.കെ. ലൈല, പി.ഇ. സുധാകരൻ , ശൂരനാട് ഗോപൻ എന്നിവർ സംസാരിച്ചു.