b

കുറുപ്പംപടി : രായമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡ് കീഴില്ലത്ത് പ്ലാസ്റ്റിക്, ഫൈബർ മാലിന്യം തള്ളി തീയിട്ടതിന് 25000 രൂപ പിഴ ഈടാക്കി മാലിന്യങ്ങൾ നീക്കം ചെയ്തു. തീയിൽ നാശം സംഭവിച്ച സമീപത്തെ കടയുടമയ്ക്ക് നഷ്ടപരിഹാരവും നൽകി. പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ എൻ.പി., സെക്രട്ടറി ബി.സുധീർ, വാർഡ് അംഗം സുബിൻ എൻ.എസ്. എന്നിവർ സ്ഥലത്തെത്തിയാണ് നടപടി സ്വീകരിച്ചത്. മാലിന്യങ്ങൾ പൂർണ്ണമായും മാറ്റി. മറ്റ് നിയമ നടപടികൾ സ്വീകരിക്കും.