df

കൊച്ചി: സുരക്ഷിത ശബ്ദം പൗരാവകാശം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കൊച്ചി ഐ.എം.എ, ഐ.എം.എ നിസ്, എ.ഒ.ഐ കൊച്ചി, ഐ.എ.പി കൊച്ചി എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച സൈക്ലത്തോണിന്റെ സമാപന സമ്മേളനം വൈകിട്ട് 5ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കളമശേരി എസ്.സി.എം.എസ് കോളേജ് കാമ്പസിൽ നടക്കുന്ന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ മുഖ്യാതിഥിയാകും. ഇൻഡസ് സൈക്ലിംഗ് എംബസിയുടെയും, എസ്.സി.എം.എസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെയും സഹകരണത്തോടെയാണ് സൈക്ലത്തോൺ സംഘടിപ്പിച്ചത്.