കുറുപ്പംപടി: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനികളുടെയിടയിൽ അധികാര വികേന്ദീകരണവും തദ്ദേശഭരണ നിർവഹണവും നിയമ ഘടനയും ആസൂത്രണവും വികസനവും പ്രദേശികസന കാര്യവും സാമ്പത്തീക വികസനവും പാഠ്യപദ്ധതിയാക്കി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് പരീക്ഷ നടത്തി. പെരുമ്പാവൂരിൽ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്ക് പെരുമ്പാവൂർ മാർത്തോമ കോളേജിലായിരുന്നു പരീക്ഷകേന്ദ്രം. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാ അംഗങ്ങൾ തുടങ്ങിയവർ പരീക്ഷയെഴുതാനെത്തി.