കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ 2021-2022 അക്കാഡമിക് വർഷത്തെ യൂണിവേഴ്‌സിറ്റി യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പന്മന കാമ്പസിൽ നടന്ന യോഗത്തിൽ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ നിർവഹിച്ചു. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ അഹമ്മദ് കാസ്‌ട്രോ അദ്ധ്യക്ഷത വഹിച്ചു. നടൻ ജോജോ ജോസ് മുഖ്യാതിഥിയായിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി മനു മോഹൻ, കാമ്പസ് ഡയറക്ടർ ഡോ. കെ.പി. വിജയലക്ഷ്മി, പന്മന കാമ്പസ് യൂണിയൻ അഡ്വൈസർ ഗീതാദേവി, ചെയർപേഴ്‌സൺ നാദിയ, വൈസ് ചെയർപേഴ്‌സൺ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.