
കൊച്ചി: എറണാകുളം ലിസി ഹോസ്പിറ്റൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. ജോൺ മാത്യൂസ് (55) നിര്യാതനായി. പാലാരിവട്ടം മണലൂർവീട്ടിൽ (35 /1394 ചക്കുങ്ങൽ റോഡ്) എം.എം. ജോൺ- ഏഴുമറ്റൂർ തെക്കേമുറിയിൽ ശോശാമ്മ ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പാലാരിവട്ടത്തെ വസതിയിലും ഒന്നിന് പാലാരിവട്ടം ഷാരോൺ മാർത്തോമാ പള്ളിയിലും ശുശ്രൂഷയ്ക്കുശേഷം തെങ്ങോട് മാർത്തോമ്മാ സെമിത്തേരിയിൽ സംസ്കാരം. സഹോദരൻ: ബിജി എബ്രഹാം ജോൺ (എൻജിനീയർ യു.എസ്).