കൊച്ചി: ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) എറണാകുളം ജില്ലാ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജെ. ജേക്കബ്, അഡ്വ. എസ്. മധുസൂദനൻ എന്നിവർ സംസാരിച്ചു. രക്തസാക്ഷി പ്രമേയം വി.പി. ഖാദറും അനുശോചനപ്രമേയം എൻ.എം. മാത്യൂസും അവതരിപ്പിച്ചു. തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിൽ ഇന്ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.