കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ (മസാറ്റല്ലോ) വെബ്‌സൈറ്റ് വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർപേഴ്‌സൺ അഹമ്മദ് കാസ്‌ട്രോ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ കെ.വി. അഭിജിത്, വൈസ് ചെയർപേഴ്‌സൺ വിജയലക്ഷ്മി ഡാലി, എക്‌സിക്യുട്ടീവ് അംഗം എം. ഫർസീന, കൗൺസിലർ മിത്ര മധു എന്നിവർ പങ്കെടുത്തു.