കൊച്ചി: അഡ്വ. ജെബി മേത്തറുടെ എം.പി ഓഫീസ് എറണാകുളം നോർത്ത് മാസ് അങ്കണത്തിലുള്ള നൂർമഹലിൽ വയലാർ രവി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ബെന്നി ബഹ്‌നാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ ഷാഫി പറമ്പിൽ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, റോജി എം. ജോൺ, കെ.പി.സി.സി ഭാരവാഹികളായ വി.പി. സജീന്ദ്രൻ, അബ്ദുൾ മുത്തലിബ്, അഡ്വ.എം. അശോകൻ, കെ.പി.സി.സി നേതാക്കളായ കെ.പി. ധനപാലൻ, ജെയ്‌സൺ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.എസ്.യു പ്രസിഡന്റ് കെ.എം. അഭിജിത്ത്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനിമോൾ എന്നിവർ സംസാരിച്ചു.