
കാലടി: മർച്ചന്റ്‌സ് അസോസിയേഷൻ കാലടി യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.പി.തങ്കച്ചൻ അദ്ധ്യക്ഷനായി. വിദ്യഭ്യാസ അവാർഡുകൾ എം.കെ. രാധാകൃഷ്ണനും ജോജി പീറ്ററും ചേർന്ന് വിതരണം ചെയ്തു. എം.ജെ.സന്തോഷ്, കെ.പി.ജോർജ്,എഫ്രേം പാറയ്ക്ക, എം.എൻ.വിശ്വനാഥൻ,ടി.ആർ.മുരളി,റൂബി ഡേവീസ്, ടി.പി.സാദിഖ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹിയായി എം.ജെ.സന്തോഷിനെ (പ്രസിഡന്റ്) തിരഞ്ഞെടുത്തു.