മൂവാറ്റുപുഴ: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ( സി.ഐ.ടി.യു) മൂവാറ്റുപുഴ ഏരിയാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്തു. ബെന്നി വർഗീസ് അദ്ധ്യക്ഷത വഹിച്ചു, വിരമിച്ച തൊഴിലാളികളെ സി.പി.എം ഏരിയാ സെക്രട്ടറി കെ .പി .രാമചന്ദ്രൻ ആദരിച്ചു. അഡ്വ. ടോമി കളംമ്പാട്ട്പറമ്പിൽ , സജി ഏലിയാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. ടോമി കളംമ്പാട്ട്പറമ്പിൽ (പ്രസിഡന്റ്), ഇ.കെ. ശശി ,വൈശാഖ്,ശശിധരൻ വൈസ് (പ്രസിഡന്റുമാർ) സജി ഏലിയാസ് (സെക്രട്ടറി) , ബെന്നി വർഗീസ്, അജി പാലമല, ടി. ശിവദാസൻ (ജോയിന്റ് സെക്രട്ടറിമാർ), കെ.യു. തോമസ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.