
മൂവാറ്റുപുഴ : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആരക്കുഴ ഗ്രാമപഞ്ചായത്ത് സംയുക്ത ആഭിമുഖ്യത്തിൽ ലീഗൽ എയ്ഡ് ക്ലിനിക് 2022ന്റെ ഉദ്ഘാടനം മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ദിനേശ് എം. പിള്ള നിർവഹിച്ചു. ആരക്കുഴ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഓമന മാധവൻ അദ്ധ്യക്ഷത വഹിച്ചു. ആരക്കുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അമിത സി. ഒ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പുത്തൂർ, ആരക്കുഴ സെന്റ് ജോസഫ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മറിയ എന്നിവർ പ്രസംഗിച്ചു. മൂവാറ്റുപുഴ മീഡിയേഷൻ സബ് സെന്ററിലെ മീഡിയേഷൻ കോർഡിനേറ്റർ അഡ്വ. എം .എസ് അജിത്ത് നയിച്ച നിയമ അവബോധന ക്ലാസ്സും നടന്നു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി. വിജി ശ്യാം നന്ദി പറഞ്ഞു. എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ചകളിൽ ലീഗൽ എയ്ഡ് ക്ലിനിക്ക് പഞ്ചായത്തിൽ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.